തിരുവനന്തപുരം: വളർത്തികൊണ്ട് വന്നവരെ നശിപ്പിക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിന്റെതെന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പവർ ഗ്രൂപ്പ് ആണ്. വി ഡി സതീശൻ പ്രതിപക്ഷ നേതാവ് ആയത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പത്മജ. ഹൈക്കാമാൻഡിന് ഒരു രീതി, സാധാരണ പ്രവർത്തകർക്ക് ഒരു മറ്റൊരുരീതിയാണെന്നും പത്മജ പറഞ്ഞു. പണ്ട് കോൺഗ്രസ്‌ക്കാരും ഇലക്ഷൻ സമയത്ത് പണം കൊണ്ടുവന്നിട്ടുണ്ട്. പണം കൊണ്ടുവന്നത് ഏത് രീതിയെന്ന് അറിയില്ലെന്നും പറഞ്ഞു.