പുതു വര്‍ഷം ആയി ഇനി ഡയറ്റില്‍ ഒന്ന് വളരെ സീരിയസായി തന്നെ ശ്രദ്ധിക്കാം എന്ന് ചിന്തിച്ചു തുടങ്ങിയോ? ഡയറ്റില്‍ ഏറ്റവും ബെസ്റ്റ് പച്ചക്കറി ഏതെന്ന തിരച്ചില്‍ പലപ്പോഴും നമ്മെ കൊണ്ട് എത്തിക്കുന്നത് ഒരു പ്രാധാനിയിലേക്കാണ്, ബ്രക്കോളിയിലേക്ക്.
എന്നാല്‍ ഡയറ്റില്‍ മാത്രം ഉള്‍പ്പെടുത്തേണ്ട ഒന്നല്ല ബ്രക്കോളി. ബ്രക്കോളിക്ക് നാം ചിന്തിക്കുന്നതിനേക്കാള്‍ വലിയ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
ബ്രക്കോളി എന്ന സൂപ്പര്‍ ഫുഡ്:
ഒരു സൂപ്പര്‍ഫുഡ് എന്ന നിലയില്‍ ബ്രോക്കോളിക്ക് ശരീരഭാരം കുറയ്ക്കുന്നതില്‍ തുടങ്ങി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. ബ്രക്കോളിയിലെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്, ഒരു കപ്പ് ബ്രൊക്കോളിയില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം, സെലിനിയം, ഫോളേറ്റ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയും ഏകദേശം 2 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി ഉള്ളതും നാരുകളുടെ അംശം കൂടുതലുള്ളതുമായ ബ്രോക്കോളി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഭക്ഷണമാണ്.
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വയറ് നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, ബ്രോക്കോളിയിലെ ഗ്ലൂക്കോറഫാനിന്‍ മെറ്റബോളിക് റേറ്റ് വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ അസ്ഥികളെ ബലപ്പെടുത്തുന്നു. അതുപോലെ തന്നെ ബ്രോക്കോളിയിലെ സള്‍ഫോറഫേന്‍ ചിലതരം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രോക്കോളിയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.