കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ഫ്‌ളവര്‍ ഷോയ്ക്കിടെ യുവതിക്കുണ്ടായ അപകടത്തില്‍ നടപടികളുമായി പൊലീസ്. ഫ്‌ളവര്‍ ഷോയ്ക്കിടെ വീണു പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത്.
അപകടത്തില്‍ ഫ്‌ളവര്‍ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ക്കെതിരെ ആണ് കേസെടുത്തത്. പരിക്കേറ്റ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി.
ഫ്‌ളവര്‍ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിയായ യുവതിക്കാണ് പ്ലാറ്റ്‌ഫോംമില്‍ നിന്ന് വീണ് പരിക്കേറ്റത്. ഫ്‌ളവര്‍ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുകളുണ്ടായി. പവിലിയനില്‍ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാല്‍ വരുന്നവര്‍ക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകള്‍ പവിലിയനില്‍ മൊത്തം നിരത്തിയത്. വീട്ടമ്മ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കിയിരുന്നു.
എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേര്‍ന്ന് സംഘടിപ്പിക്കുന്നത് ചേര്‍ന്നാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ കൊച്ചി ഫ്‌ലവര്‍ ഷോ 2025 സംഘടിപ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ പരിപാടികള്‍ക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ലവര്‍ ഷോ ഉടന്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു നിര്‍ദേശം. ഉമ തോമസ് എംഎല്‍എയുടെ അപകടത്തിന് പിന്നാലെയായിരുന്നു കോര്‍പ്പറേഷന്റെ ഇടപെടല്‍.