കൊച്ചി: ഈ മാസം 13 ന് ഐഎസ്എല്‍നായി കൊച്ചി ഒരുങ്ങുമ്പോള്‍ സൗകര്യം ഒരുക്കി കൊച്ചി മെട്രോയും. ജനുവരി 13 തിങ്കളാഴ്ച നടക്കുന്ന ഐഎസ്എല്‍ മത്സരവുമായി ബന്ധപ്പെട്ട് അധിക സമയം സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ച് കൊച്ചി മെട്രോ.
കളി നടക്കുന്ന ദിവസം കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അന്നേ ദിവസം നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായാണ് സമയം നീട്ടിയിരിക്കുന്നത്.
കളി നടക്കുന്ന ദിവസം തിങ്കളാഴ്ച രാത്രി 9.30നു ശേഷം 11 മണി വരെയാണ് സര്‍വ്വീസ് സമയം നീട്ടിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും എന്ന് മെട്രോ അറിയിച്ചിട്ടുണ്ട്.
ജനുവരി 13ന് ഐഎസ്എല്ലിനോട് അനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്ന സമയം ഇങ്ങനെ:
രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി പത്ത് സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
മാത്രമല്ല അതു പോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45, 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വീസ് ഉണ്ടാകും എന്ന് അറിയിപ്പില്‍ പറയുന്നു.