Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മകരവിളക്ക് ദര്‍ശനം കഴിഞ്ഞുള്ള യാത്ര സുഖമമാക്കാന്‍ കെഎസ്ആര്‍ടിസി: അയ്യപ്പഭക്തര്‍ക്ക് പമ്പയില്‍ നിന്ന് 800 ബസുകള്‍ ക്രമീകരിച്ചു

മകരവിളക്ക് ദര്‍ശനം കഴിഞ്ഞുള്ള യാത്ര സുഖമമാക്കാന്‍ കെഎസ്ആര്‍ടിസി: അയ്യപ്പഭക്തര്‍ക്ക് പമ്പയില്‍ നിന്ന് 800 ബസുകള്‍ ക്രമീകരിച്ചു
Spread the News!

മകരവിളക്ക് ദര്‍ശനം കഴിഞ്ഞുള്ള യാത്ര സുഖമമാക്കാന്‍ കെഎസ്ആര്‍ടിസി: അയ്യപ്പഭക്തര്‍ക്ക് പമ്പയില്‍ നിന്ന് 800 ബസുകള്‍ ക്രമീകരിച്ചു

പത്തനംതിട്ട: ശബരിമല മകരവിളക്ക് ദര്‍ശനത്തിന് ഒരുങ്ങുകയാണ്. മകരജ്യോതി ദര്‍ശനത്തിന് ശേഷം 20ന് ശബരിമല നട അടയ്ക്കും. മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.

മകരവിളക്ക് ദര്‍ശനത്തിന് ശേഷം തീര്‍ഥാടകര്‍ക്ക് മടങ്ങാന്‍ പമ്പയില്‍ നിന്ന് 800 ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. 450 ബസുകള്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തും. 350 ബസ് ദീര്‍ഘദൂര സര്‍വീസിനുമാണ് ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദര്‍ശനത്തിന് ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുണ്ടാകും.

പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളില്‍ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. മകരജ്യോതി ദര്‍ശനത്തിന് ശേഷം അട്ടത്തോട്ടില്‍ നിന്ന് തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കുന്നതിന് ബസുകള്‍ ഏര്‍പ്പെടുത്തും.

ജനുവരി ഏഴ് വരെ വിവിധ ഡിപ്പോകളില്‍ നിന്നായി 14,111 ദീര്‍ഘദൂര ട്രിപുകള്‍ പമ്പയില്‍ എത്തുകയും 14,156 ട്രിപ്പുകള്‍ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു. നട തുറന്ന ശേഷം 4624 ബസ് ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂര്‍ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിയത്. വിവിധ ഡിപ്പോകളില്‍ നിന്ന് 604 കണ്ടര്‍ക്ടര്‍മാരും 668 ഡ്രൈവര്‍മാരും ഇവിടെ സേവനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!