വീട്ടില്‍ നല്ല വിലപിടിപ്പുള്ള ഫ്രിഡ്ജ് വാങ്ങി. പക്ഷെ ഫ്രീഡ്ജില്‍ അധികമായി എന്തെങ്കിലും സ്റ്റോക്ക് ചെയ്ത് കഴിഞ്ഞാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ മോശം മണം വരാന്‍ തുടങ്ങും. ഇതാണോ നിങ്ങളുടെ വീട്ടിലെ പതിവ്.
ഇത്തരം അവസ്ഥയില്‍ എത്ര നേരമെടുത്ത് ക്ലീന്‍ ചെയ്താലും പഴയത് പോലെ ആകാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. അതിന് വേണ്ടി ഒരുപാട് ശ്രമിക്കേണ്ടിയും വരും. വൃത്തിയാക്കിയാലും പല നല്ല ഗന്ധം നിലനിര്‍ത്താന്‍ സാധിച്ചെന്നും വരില്ല. എന്നാല്‍ ഇവ നീക്കം ചെയ്യാന്‍ ചില എളുപ്പവഴികളുണ്ട്.
- വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാല്‍, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതില്‍ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.
- സിട്രസ് പഴങ്ങളുടെ തൊലി പ്രകൃതിദത്ത ഡിയോഡറെന്റുകളാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ തൊലികള്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു. കഴുകിയ ശേഷം ഇവയുടെ തൊലി ഒരാഴ്ച്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
- ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു മാര്‍ഗ്ഗം ഓട്‌സാണ്. ഓട്സ് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജിന്റെ ഷെല്‍ഫില്‍ വയ്ക്കുക. ഒരു അലുമിനിയം പാത്രത്തില്‍ വേണം ഇത് വയ്ക്കാന്‍.
- ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ബൗള്‍ നിറയെ ബേക്കിംഗ് സോഡ എടുത്ത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഒരു സൈഡില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം മാറ്റാവുന്നതാണ്.