Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പനീര്‍ ബട്ടര്‍ മസാല കഴിക്കാന്‍ ഇനി കടയില്‍ പോകണ്ട, വീട്ടില്‍ തന്നെ തയ്യാറാക്കാം വളരെ രുചികരമായ പനീര്‍ ബട്ടര്‍ മസാല വളരെ എളുപ്പം

Spread the News!

വെജിറ്റേറിയന്‍സിന് ഏറെ ഇഷ്ടപ്പെട്ട വിഭവം ആണ് പനീര്‍ ബട്ടര്‍ മസാല. ഇനി അത് കഴിക്കാന്‍ കടയിലേക്ക് പോകണ്ട. വീട്ടില്‍ തന്നെ ഉണ്ടാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

പനീര്‍ – 200 ഗ്രാം
ബട്ടര്‍ – 100 ഗ്രാം
സവാള -1 വലുത്
തക്കാളി -1
പച്ചമുളക് – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 2t സ്പൂണ്‍
കസൂരിമേത്തി – 1 നുള്ള്
മല്ലിയില
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഗരംമസാല – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കാം. ഇതിനു ശേഷം വെണ്ണയില്‍ പനീര്‍ വറുത്തു കോരുക. ബാക്കിയുള്ള ബട്ടറിന്റെ പകുതി മാറ്റി വച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചെറുതായി മുറിച്ച സവാള ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ക്കാം.

തുടര്‍ന്ന് ഇതിലേക്ക് തക്കാളി മുറിച്ചു ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം ഇവ മാറ്റി വയ്ക്കാം. ചൂടാറുമ്പോള്‍ നന്നായി അരച്ചെടുക്കുക. ബാക്കിയുള്ള ബട്ടറിലേക്ക് ഇത് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക. അല്‍പം വെള്ളമൊഴിച്ച ശേഷം മല്ലിപ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേര്‍ക്കാം.

ഇതിലേക്ക് പനീര്‍ ചേര്‍ത്തു കൊടുക്കുക. തിളയ്ക്കുമ്പോള്‍ കൊഴുപ്പിനായി അണ്ടിപ്പരിപ്പ് അരച്ചു ചേര്‍ക്കാം. മല്ലിയിലയും കസൂരിമേത്തിയും ചേര്‍ത്ത് ഇറക്കി വയ്ക്കാം.ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!