കരിമീന് എപ്പോഴും ഒരേ സ്‌റ്റൈലില്‍ ഉണ്ടാക്കുന്നവര്‍ ഇനി അല്‍പം വ്യത്യസ്തമായി ത്‌നനെ ഉണ്ടാക്കി നോക്കാം. കരിമീന്‍ മോളി റെസിപ്പി കൂട്ടിയാല്‍ എന്തായാലും നിങ്ങള്‍ ഒരുപാട് ചോറ് കഴിച്ചു പോകും.
ആവശ്യമുള്ള ചേരുവകള്‍:
കരിമീന്‍ – 1/2 കിലോ
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് മുഴുവനോടെ- 1/2 ടീസ്പൂണ്‍
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 3 എണ്ണം
സവാള – 1 എണ്ണം
തേങ്ങയുടെ ഒന്നാം പാല്‍ – 1/2 കപ്പ്
തേങ്ങയുടെ രണ്ടാംപാല്‍ – 3/4 കപ്പ്
തക്കാളി – 1 വലുത്
വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യത്തിനു
കോണ്‍ഫ്‌ലവര്‍ – 2 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയുംഉപ്പും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ മാറ്റി വെക്കുക. പുരട്ടി വെച്ച മീന്‍ അല്‍പ്പം എണ്ണയില്‍ രണ്ടോ മൂന്നോ മിനിട്ട് വറുത്തെടുക്കുക. മൊരിഞ്ഞു പോകരുത്. ഒരു പാനില്‍ എണ്ണ ചൂടാക്കി മുഴുവനെയുള്ള കുരുമുളക് ഇടുക.
ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ഇട്ട് വഴറ്റുക. പച്ചമണം മാറുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാള വാടി തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ വറുത്ത മീന്‍ ചേര്‍ക്കുക. കറി അല്‍പം കുറുകി വരുമ്പോള്‍ വട്ടത്തില്‍ അരിഞ്ഞ തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. ഒന്ന് തിളച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി കോണ്‍ഫ്‌ലവര്‍ അല്‍പം തേങ്ങാപാലില്‍ കലക്കി ചേര്‍ക്കുക. അടുപ്പില്‍ നിന്ന് ഇറക്കുക.