Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പുല്‍പ്പള്ളിയില്‍ കഴിഞ്ഞ പത്ത് ദിവസമായി ഭീതി പരത്തിയ കടുവ ഒടുവില്‍ കൂട്ടിലായി, അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്

Spread the News!

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കഴിഞ്ഞ പത്ത് ദിവസമായി പേടി സ്വപ്‌നമായിരുന്ന കടുവ ഒടുവില്‍ പിടിയില്‍. പുല്‍പള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയാണ് ഒടുവില്‍ കൂട്ടിലായത്.

ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതില്‍ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നില്‍ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു.

വനംവകുപ്പിന്റെയും വെറ്ററിനറി സംഘത്തിന്റെയും ആര്‍ആര്‍ടിയുടെയും സംഘങ്ങള്‍ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങള്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകള്‍ പരിഭ്രാന്തിയില്‍ തുടരുന്നതിനിടെയാണ് അല്‍പം മുമ്പ് കടുവ കെണിയില്‍ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ പചാടിയിലേക്ക് മാറ്റും.

ഹോസ്‌പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്ന നാട്ടുകാര്‍ക്ക് വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ അവരെ തേടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!