Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; അപകടമുണ്ടായത് ഇന്നലെ രാത്രി 11 മണിക്ക്

Spread the News!

ഇടുക്കി: കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട വിഷ്ണുവിനെ റോഡരികിൽ വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

അതേസമയം, കോഴിക്കോട് വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. പരപ്പനങ്ങാടിക്കു സമീപമാണ് അപകടം സംഭവിച്ചത്.

അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപം കല്യാണത്തിൽ പങ്കെടുത്തു തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിനു അടുത്തു തന്നെ ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. രാത്രി 8.25 ഓടെയാണ് അപകടം നടന്നത്. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈൽ വിഭാ​ഗം വിദ്യാർഥിയാണ്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!