ചിലപ്പോള്‍ ഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ലാതെ കടയില്‍ നിന്നും ഓര്‍ഡര്‍ ചെയ്യേണ്ട സന്ദര്‍ഭങ്ങള്‍ വരാറുണ്ട്. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനാണ് പല വീട്ടമ്മമാരും ചിന്തിക്കുക. എന്തെങ്കിലും പെട്ടന്ന് ഉണ്ടാക്കാമെന്ന് പറയുമ്പോഴും കുട്ടികള്‍ക്ക് കടയില്‍ നിന്നും കിട്ടുന്ന ബിരിയാണിയും ഫ്രൈഡ് റൈസും എല്ലായിരിക്കും മനസ്സില്‍. എന്നാല്‍ കുട്ടികളുടെ മനസ്സ് അറിഞ്ഞ് അതിവേഗം തന്നെ ഒരു റെസിപ്പി ഉണ്ടാക്കാം.
വളരെ സിംപിളായി അര മണിക്കൂര്‍ കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന അടിപൊളി ഫ്രൈഡ് റൈസിന്റെ റെസിപ്പി ഓര്‍ത്തു വെച്ചോളൂ.
ആവശ്യമായ ചേരുവകള്‍:
ബസ്മതി അരി – 1 കപ്പ് വേവിച്ചത്
ബീന്‍സ് അരിഞ്ഞത് – 1/4 കപ്പ്
കാരറ്റ് അരിഞ്ഞത് – 1/4 കപ്പ്
കാബേജ് അരിഞ്ഞത് – 1/4 കപ്പ്
കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
സണ്‍ഫ്ലവര്‍ ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 1/2 ടീസ്പൂണ്‍
സോയ സോസ് – 1 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
അരി കഴുകി വേവിച്ചു വെക്കുക എന്നതാണ് ആദ്യ ഘട്ടം. ഇതിനായി ഒരു കപ്പ് ബസ്മതി അരി നന്നായി കഴുകി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം നാല് കപ്പ് വെള്ളത്തില്‍ ഇത് വേവിക്കുക. ഈ സമയം ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്. അരി വെന്തു കഴിഞ്ഞാല്‍ അത് മാറ്റിവെക്കാം.
ഇനി മറ്റൊരു പത്രമെടുത്ത് ചൂടാക്കുക.ശേഷം 2 ടേബിള്‍ സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ ചേര്‍ത്ത് അത് ചൂടായി വരുമ്പോള്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കുറച്ച് സമയം ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രീന്‍പീസ്, കാരറ്റ് , കാബേജ്, കാപ്സിക്കം എന്നിവ ചേര്‍ക്കാം. പിന്നാലെ അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് ഇത് നല്ലതുപോലെ ഇളക്കി കൊടുക്കണം.ഇനി ഇതിലേക്ക് അല്‍പ്പം സോയ സോസ് കൂടി ചേര്‍ത്ത് ഇളക്കി നല്‍കണം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന അരി കൂടെ ഇതിലേക്ക് ചേര്‍ക്കാം. കൂട്ട് തിളക്കുമ്പോള്‍ അരി പൊടിയാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചോര്‍ വെജിറ്റബിള്‍ മിക്സുമായി യോജിപ്പിച്ച് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.ഇതോടെ സ്വാദിഷ്ടമായ ഫ്രൈഡ് റൈസ് റെഡി.