Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കൂന്തല്‍ ഉലര്‍ത്ത് മാത്രമല്ല ടേസ്റ്റ്, കൂന്തല്‍ നിറച്ചതിനും അടിപൊളി ടേസ്റ്റ് ആണ്, രുചികരമായ കൂന്തല്‍ നിറച്ചത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

Spread the News!

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്ന റെസിപ്പി കൂന്തല്‍ ആണ്. വളറെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന ടേസ്റ്റിയായ റെസിപ്പി ആണിത്. രുചികരമായ കൂന്തല്‍ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള ചേരുവകള്‍:

കൂന്തല്‍
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂണ്‍
സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത് – കാല്‍ കപ്പ്
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

കൂന്തല്‍ വൃത്തിയാക്കി വയ്ക്കണം, മുറിക്കരുത്. കൂന്തലിന്റെ തല ചെറുതായി അരിഞ്ഞു മാറ്റി വയ്ക്കണം. കൂന്തലില്‍ രണ്ടാമത്തെ ചേരുവ പുരട്ടി മാറ്റി വയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം. അഞ്ചാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന കൂന്തലും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഏഴാമത്തെ ചേരുവയും ചേര്‍ത്തിളക്കി വെള്ളം വറ്റിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.

ഓരോ കൂന്തലിലും ഓരോ വലിയ സ്പൂണ്‍ വിതം ഫില്ലിങ് നിറയ്ക്കണം. ടൂത്ത്പിക്ക് ഉപയോഗിച്ച് മുകള്‍വശം തുറന്നു പോകാതെ ഉറപ്പിക്കുക ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!