Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കടകളില്‍ നിന്നും വാങ്ങി കഴിക്കുന്ന ബോട്ടി മസാല ഇനി വീടുകളില്‍ ഉണ്ടാക്കാം, അടിപൊളി രുചിയില്‍ ഒരു ബോട്ടി മസാല റെസിപ്പി

Spread the News!

നല്ല നാടന്‍ ഷാപ്പുകളില്‍ പണ്ടു മുതല്‍ കണ്ടു വരുന്ന ഒന്നാണ് ബോട്ടി. പിന്നീട് ഇതെല്ലാം വലിയ റെസ്റ്റോറന്റുകളില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പലര്‍ക്കും ബോട്ടി കടയില്‍ നിന്നും വാങ്ങി കഴിക്കാന്‍ കൊതി ആയിരിക്കും. ഇതാ അത്തരക്കാര്‍ക്ക് വേണ്ടി ഒരു ബോട്ടി റെസിപ്പി.

ആവശ്യമുള്ള ചേരുവകള്‍:

ബോട്ടി വൃത്തിയാക്കിയത് 1kg
ചെറിയ ഉള്ളി 250
വെളുത്തുള്ളി,ഇഞ്ചി ചതച്ചത് ഒന്നര ടേബിള്‍ സ്പൂണ്‍
പച്ചമുളക് 4
മുളക് പൊടി 1ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി ഒന്നര ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
വെളിച്ചെണ്ണ 4ടേബിള്‍ സ്പൂണ്‍
കറിവേപ്പില 2തണ്ട്
മല്ലി ഇല

തയ്യാറാക്കുന്ന വിധം:

കഴുകി വെച്ച ബോട്ടിയിലേക്ക് ചെറിയഉള്ളി,,വെളുത്തുള്ളി ഇഞ്ചി ചതച്ചത്, പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി കുരുമുളക് പൊടി ഉലുവ, അല്‍പ്പം വെളിച്ചെണ്ണ, ഉപ്പ്,എന്നിവ ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക. നന്നായി വേവിച്ചെടുക്കുക. ശേഷം ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് താളിക്കുക വേവിച്ചു വെച്ച ബോട്ടി അതിലേക്ക് ചേര്‍ത്ത് 5മിനിറ്റ് കൂടി വേവിക്കുക, അവസാനം അല്‍പ്പം മല്ലി ഇല അരിഞ്ഞത് കൂടി ചേര്‍ത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!