Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നു; ബ്രൂ​വ​റി പ്ലാ​ന്‍റിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

Spread the News!

കൊച്ചി: പാ​ല​ക്കാ​ട് ബ്രൂ​വ​റി പ്ലാ​ന്‍റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിത്. ഇൻവെസ്റ്റ്മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണ്. ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് എല്ലാവിധത്തിലുമുള്ള മദ്യ നിർമാണം ആരംഭിക്കുന്നതാനായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത് വലിയ തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി നേതൃമാറ്റത്തിലും ചെന്നിത്തല പ്രതികരിച്ചു. നേതൃമാറ്റം വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിവിടെ തീരുമാനിക്കുകയോ ചർച്ചചെയ്യുകയോ വേണ്ട വിഷയമല്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സന്ദർഭമാണ്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. പാർട്ടിയിൽ സമ്പൂർണമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!