മാമ്പഴക്കാലത്തിന് തുടക്കമാകുകയാണ്. കൊടും ചൂടിലേക്ക് കടക്കുമ്പോള്‍ ശരീരത്തിനെ തണുപ്പിക്കാന്‍ ഇതാ ഒരു അടിപൊളി ട്രിങ്ക് തയ്യാറാക്കാം. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ് ആണ് തയ്യാറാക്കുന്നത്. വേനല്‍ ചൂടിനെ തടുക്കാന്‍ ശരീരത്തിന് തണുപ്പും ഊര്‍ജവും നല്‍കുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്.
ആവശ്യമുള്ള ചേരുവകള്‍:
പച്ച മാങ്ങ – 1 എണ്ണം
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
പൊതിന ഇല – 5 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ഉപ്പ് – 1 പിഞ്ച്
തണുത്ത വെള്ളം – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അഞ്ചോളം പൊതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേര്‍ത്ത് കൊടുക്കാം. ആദ്യം അര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം.
ഇതിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ ഇത് നന്നായി അരഞ്ഞ് കിട്ടില്ല. ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേര്‍ത്ത് വീണ്ടും നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അടുത്തതായി ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേര്‍ത്ത് കൊടുക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ് തയ്യാര്‍. ഈ ചൂടിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ജ്യൂസ് വളരെ എളുപ്പത്തില്‍ നിങ്ങളും വീട്ടില്‍ തയ്യാറാക്കി നോക്കൂ.