Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആലപ്പുഴ മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതിമാര്‍ മരിച്ചു, തീപിടിക്കാനിടയുണ്ടായ സാഹചര്യത്തില്‍ ദുരൂഹത, മകന്‍ പൊലീസ് കസ്റ്റഡിയില്‍

Spread the News!

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതിമാര്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ രണ്ടു പേര്‍ മാത്രമാണ് താമസിച്ചിരുന്നത്. മറ്റാരും വീട്ടില്‍ ഉണ്ടാകാറില്ല. ഒരു മകന്‍ മാത്രമാണ് ഉള്ളത്. ഇയാള്‍ ഇടയ്ക്ക് വന്ന് പോകാറുണ്ട്. വീടിന് തീപിടിച്ച് രണ്ട് പേരെയും പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മകനെ സംബന്ധിച്ച് ആദ്യം വിവരങ്ങളില്ലായിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. തീപിടിക്കാനിടയുണ്ടായ സാഹചര്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞ ദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകന്‍ വിജയനോട് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചിരുന്നു.

ഇന്നലെ രാത്രിയില്‍ മകന്‍ വിജയന്‍ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്‍ തന്നെ ആണോ ഇത് ചെയ്തത് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!