Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ദില്ലി തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം – Village TV

Spread the News!

ദില്ലി തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. ആം ആദ്മി പാര്‍ട്ടി ഭരണ തുടര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്.

ദില്ലി മദ്യനയ അഴിമതിയും കെജ്രിവാളിന്റെ വസതി മോഡി പിടിപ്പിക്കലും യമുന മലിനീകരണവും അടക്കം നിരവധി ആരോപണ പ്രത്യരോപണങ്ങള്‍ ആണ് ഇത്തവണ പ്രചാരണ പാര്‍ട്ടികള്‍ പ്രചാരണ ആയുധമാക്കിയത്.

കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണായകമായ ദില്ലിയില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം കോണ്‍ഗ്രസ് ഇത്തവണ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും മുന്‍നിര്‍ത്തി തിരിച്ചുവരാനുള്ള നീക്കമാണ് നടത്തുന്നത്.

അതേസമയം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നോട്ടീസ് നല്‍കി. വഞ്ചിത് ബഹുജന്‍ അഘാഡി നേതാവും അഭിഭാഷകനുമായ പ്രകാശ് അംബേദ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.

വൈകിട്ട് 6 മണിക്ക് ശേഷം കനത്ത പോളിങ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഔദ്യോഗിക പോളിംഗ് സമയത്തിന് ശേഷവും അനുപാതികമായി ഉയര്‍ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!