പാലക്കാട്: പാലക്കാട് പട്ടാമ്പി ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണ് അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. പട്ടാമ്പി വല്ലപ്പുഴയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയാണ് അപകടം കാണികള്‍ തിങ്ങി നിറഞ്ഞ ഗ്യാലറി ആണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ആണ് അപകടം നടന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഡിയത്തിന് അനുമതി ഉണ്ടായിരുന്നു. കണക്കിലധികം ആളെത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. എങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും.
ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. അടയ്ക്കാ മരം ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ നടക്കുന്നുണ്ട്. ഇന്നലെ ഫൈനല്‍ മത്സരമായിരുന്നു. ഫൈനലില്‍ കൂടുതല്‍ ആളുകളെത്തിയിരുന്നതായാണ് പ്രാഥമിക വിവരം. സംഭവം നടന്നയുടന്‍ ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി.