തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റത് കണ്ണൂരില്‍. അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.
രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായിരുന്നു. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്പുതുവത്സര ബംപര്‍.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍ XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XK 289137, XC 173582, XB 325009, XC 515987, XD 370820, XA 571412, XL 386518.