Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നും മികച്ച പ്രതികരണം

Spread the News!

മനുഷ്യന്റെ ഹൃദയം തൊടുന്ന ചിത്രങ്ങളോട് പ്രേക്ഷകര്‍ക്ക് എന്നും ഒരു സ്‌നേഹമാണ്. ആ സ്‌നേഹമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് മുതല്‍ പ്രേക്ഷകരില്‍ ഉണ്ടായത്. ചിത്രത്തെ കുറിച്ച് മികച്ച പ്രതീക്ഷകളാണ് പ്രേക്ഷകരില്‍ നിന്നും തുടക്കം മുതല്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിലും പ്രതിഫലിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം നാളെയാണ് തീയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്.

സിനിമയുടെ കഥാതന്തു ഒരു നാട്ടിന്‍പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തില്‍ എത്തുന്നത്.

നിര്‍മാണം: ജോബി ജോര്‍ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി. പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!