നാടന്‍ മുട്ട സാധാരണ മുട്ട താറാവ് മുട്ട എന്നിങ്ങനെ പലതരത്തില്‍ മുട്ടകള്‍ ഉണ്ടെങ്കിലും കാട മുട്ടയ്ക്ക് എല്ലാത്തിനേക്കാളും പ്രാധാന്യവും ആരോഗ്യ സമ്പത്തും കൂടുതല്‍ ആണെന്നാണ് എല്ലാവരും പറയുന്നത്. കാട മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് കാടമുട്ട.
അപ്പോള്‍ പിന്നെ കാടമുട്ട വെച്ച് ഒരു സ്‌പെഷ്യല്‍ വിഭവം ആയാലോ? കാടമുട്ട വെച്ച് വെറൈറ്റി ആയിട്ടുള്ള ഐറ്റംസ് ഉണ്ടാക്കാം. അത്തരത്തില്‍ ഒന്നാണ് കാട മുട്ട മസാല ഫ്രൈ. ആരോഗ്യവും രുചിയും ഒരുപോലെ നല്‍കുന്നതാണ്.
ആവശ്യമുള്ള ചേരുവകള്‍:
കാട മുട്ട പുഴുങ്ങി വെച്ചത്- 10 എണ്ണം ( ആവശ്യം വേണ്ട മുട്ട എടുക്കാം)
ഉപ്പ്. 1 /2 സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – അര സ്പൂണ്‍
മുളക് പൊടി- 2 സ്പൂണ്‍
കുരുമുളക് പൊടി – അര സ്പൂണ്‍
വെളിച്ചെണ്ണ
മല്ലിയില, കറിവേപ്പില മുറിച്ചത്
തയ്യാറാക്കുന്ന വിധം:
ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കാട മുട്ട ഒഴികെ ബാക്കി എല്ലാ ചേരുവകളും കുറഞ്ഞ തീയില്‍ ഇട്ട് ഒരു 5 മിനിറ്റ് ഇളക്കുക. പച്ച മണം മാറിയാല്‍ പുഴുങ്ങിയ മുട്ട മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . കുറച്ച് ഡ്രൈ ആയാല്‍ ഗ്യാസ് ഓഫ് ചെയ്യാം.