Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പ്രയാഗ്രാജിലെത്തും, എട്ടു മണിക്കൂറായിരിക്കും രാഷ്ട്രപതി പ്രയാഗ്രാജില്‍ തുടരുക

Spread the News!

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പ്രയാഗ്രാജിലെത്തും. മഹാകുംഭമേള ചടങ്ങുകളില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി ഇന്ന് ഇവിടേക്ക് എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പ്രയാഗ്രാജ് സന്ദര്‍ശനവേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് പൂജ നടത്തും

ഇന്ന് മഹാകുംഭമേളയില്‍ രാഷ്ട്രപതി സ്നാനം ചെയ്യും. അക്ഷയവത്, ബഡേ ഹനുമാന്‍ എന്നീ ക്ഷേത്രങ്ങളില്‍ ദ്രൗപതി മുര്‍മു സന്ദര്‍ശിക്കുകയും ചെയ്യും. എട്ടു മണിക്കൂറായിരിക്കും രാഷ്ട്രപതി പ്രയാഗ്രാജില്‍ തുടരുക.

രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പ്രയാഗ്രാജിലും ത്രിവേണി സംഗമ വേദിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി യോഗി
ആദിത്യനാഥ് സ്വീകരിക്കും. മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും മുമ്പ് കുംഭമേളയില്‍ എത്തി സ്നാനം ചെയ്തിരുന്നു.

അക്ഷയവത്, ഹനുമാന്‍മന്ദിര്‍ എന്നിവിടങ്ങളില്‍ രാഷ്ട്രപതി പൂജയും ദര്‍ശനവും നടത്തും. രാഷ്ട്രപതി വൈകീട്ട് 5.45-ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങുകളില്‍ പങ്കെടുക്കും.

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുന്‍പു കുംഭമേളയില്‍ സ്നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!