Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കിടപ്പറ നിശബ്ദമാണെങ്കിൽ നിങ്ങളുടെ ലൈംഗിക കഴിവുകളെക്കുറിച്ച്‌ സ്ത്രീകൾ പറയുന്നത്‌ ഇങ്ങനെ

Spread the News!

പുരുഷനിൽ നിന്ന് ചിലതൊക്കെ കിടപ്പറയിൽ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാതെ വന്നാൽ ദാമ്പത്യ ജീവിതം അവതാളത്തിലാകും. ബെഡ്റൂമിലെത്തുന്ന നിമിഷങ്ങളിൽ ദമ്പതികളുടെ മനസ്സിൽ പ്രണയം നിറഞ്ഞൊഴുകുക തന്നെ വേണം. ഒന്നു ചുംബിക്കാതെ, പുണരാതെ നേരിട്ട് ലൈംഗികബന്ധപ്പെടാൻ ശ്രമിക്കുന്ന പുരുഷന്റെ സാമീപ്യം പോലും സ്ത്രീ വെറുക്കുമെന്ന് മറക്കരുത്. വെള്ളം തിളക്കുന്നതുപോലെയാണ് സ്ത്രീക്ക് സെക്സിനോട് താത്പര്യമുണ്ടാകുക. ചൂടായിക്കഴിഞ്ഞാല് അതിവേഗം തിളയ്ക്കും. എന്നാൽ പുരുഷന് പെട്ടെന്ന് തന്നെ തിളയ്ക്കാനാകും.

ഒരു വാക്കോ, സ്പര്ശനമോ, ചുംബനമോ കൊണ്ട് പുരുഷൻ ഉത്തേജിതനാകും. സ്ത്രീയുടെ മാനസിക-ശാരീരിക പ്രത്യേകതകൾ മനസ്സിലാക്കി വേണം ബെഡ്റൂമിൽ പുരുഷൻ പെരുമാറേണ്ടത്. ഇതിൽ എല്ലാം പ്രധാനമാണ് നിങ്ങളുടെ കിടപ്പറയിലെ പെരുമാറ്റം. കിടപ്പറയിൽ നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി തന്നെയാണ് നിങ്ങളുടെ ലൈംഗിക ജീവിതം വിജയം ആണോ പരാജയം ആണോ എന്ന് തീരുമാനിക്കുന്നത്.

നിങ്ങളുടെ കിടപ്പറ നിശബ്ദമാണോ? എങ്കിൽ നിങ്ങൾ സെക്സിൽ അൽപം പിന്നാക്കമാണെന്ന് സംശയിക്കാം. സെക്സ് ഒരു ആഘോഷമാക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ഇല്ലെന്ന് സംശയിക്കാം. സെക്സ് നിങ്ങൾക്ക് ഒരു ‘ജോലി തീർക്കൽ’ മാത്രം ആണെന്ന് ഇതിലൂടെ കരുതാനാകും. ലൈംഗികത ബഹളമയം ആക്കണമെന്നല്ല കിടപ്പറ നിശബ്ദം ആകരുത് എന്നതിലൂടെ പറഞ്ഞുവന്നത്. കിടപ്പറയിൽ ഉത്തേജനം പകരാൻ ശബ്ദഘോഷങ്ങൾക്ക് കഴിയും എന്നത് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

നിങ്ങൾ നിശ്ശബ്ദം ബന്ധപ്പെടുന്നത് പങ്കാളി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. അവരോട് കൂടുതൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് ഒരു ‘കംപ്ലീറ്റ് എന്റർടെയ്നർ’ എന്ന നിലയിൽ തന്നെ ആയിരിക്കണം സെക്സിനെ വീക്ഷിക്കേണ്ടത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത്‌ പശ്ചാത്തലമായി മ്യൂസിക് ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇതിൽ തന്നെ പ്രണയഗാനങ്ങൾ പശ്ചാത്തലത്തിൽ വേണമെന്ന് നിർബന്ധമുള്ളവരുണ്ട്. ഇവരിൽ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്, പ്രണയത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഗാനങ്ങൾക്ക് കിടപ്പറയിൽ വിസ്മയം സൃഷ്ടിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!