Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് ഇന്ന് യോഗം ചേരും; അന്വേഷണം എങ്ങനെയെന്ന് തീരുമാനിക്കും

Spread the News!

പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് മേധാവി യോഗത്തില്‍ പങ്കെടുക്കും. അന്വേഷണം എങ്ങനെയെന്ന് യോഗത്തില്‍ തീരുമാനിക്കും. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 11 സംഘങ്ങളായി അന്വേഷിക്കാനാണ് തീരുമാനമായത്.

ക്രൈം ബ്രാഞ്ച് എ ഡി ജി പി യുടെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പി സോജനായിരിക്കും അന്വേഷണം നടത്തുക. നൂറിലധികം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

അതേസമയം, പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ റിമാന്‍ഡിലായ അനന്തുകൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!