play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00
 Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ടിപി വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍; 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചു

ടിപി വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍; 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചു
Spread the News!




ടിപി വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍; 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നൽകി പിണറായി സർക്കാർ. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്. കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചു.

കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് വെളിപ്പെടുത്തിയത്. കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.

കേസിലെ 3 പ്രതികൾക്ക് 1000ത്തിലധികം പരോളും 6 പേർക്ക് 500ലധികവും പരോൾ ലഭിച്ചു. കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് 1000 ലധികം പരോൾ ലഭിച്ചത്. കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!