Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കണ്ണിനുള്ളിൽ ജീവനുള്ള വിര, വില്ലനായത് വേവിക്കാതെ ഭക്ഷണം കഴിച്ചത് ; കാഴ്ച കുറഞ്ഞു, ചുവപ്പുനിറവും അസ്വസ്ഥതയും

Spread the News!

മധ്യപ്രദേശിലെ ഭോപ്പാലിൽ 35 -കാരനായ യുവാവിന്റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ കണ്ടെത്തി ഡോക്ടർമാർ. നാളുകളായി യുവാവിന്റെ കണ്ണിന് പ്രശ്നമുണ്ടായിരുന്നു. ചുവപ്പുനിറവും അസ്വസ്ഥതയും ഉണ്ടായതോടെ പല ഡോക്ടർമാരെയും സമീപിച്ചു.മരുന്നുകൾ കഴിച്ചിട്ടും പ്രശ്നം മാറിയില്ല. കാഴ്ച കുറഞ്ഞുവന്നതോടെ എയിംസിലെത്തി.

അവിടെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിൽ ഒരിഞ്ച് നീളമുള്ള വിരയെ കണ്ടെത്തിയത്. ഇതിന് ജീവനുണ്ടെന്നും മനസിലായി. വളരെ ശ്രമകരമായ സർജറിക്കൊടുവിൽ വിരയെ പുറത്തെടുക്കാൻ കഴിഞ്ഞു. പരാന്ന ഭോജിയായ വിരയാണ് യുവാവിന്റെ കണ്ണിലെത്തിയത്.വേവിക്കാത്ത മാംസത്തിലൂടെയും മറ്റുമാണ് ഇത് ശരീരത്തിനുള്ളിൽ കടക്കുന്നത്.

ഇത് ശരീരത്തിനുള്ളിലെത്തിയാൽ ചർമം, കണ്ണുകൾ,മസ്തിഷ്‌കം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതുവഴി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതേസമയം വേവിക്കാതെ ആഹാരം കഴിക്കുന്ന രീതിയിലുള്ള വിഡിയോകൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്തരത്തിൽ വേവിക്കാതെ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്നും അതുവഴി മറ്റു പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ ഇത്തരം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെ ശരീരത്തിൽ കടന്നു മരണത്തിന് വരെ കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!