Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വാഹനാപകടത്തിൽ നിന്ന് അപ്രതീക്ഷിത പ്രണയകഥ പിന്നീട് വിവാഹത്തിലേക്ക്; ആദ്യം നിരസിച്ചു ഇന്ന് ജീവിത പങ്കാളി!

Spread the News!

സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് ചൈനയിലെ ഒരു അപ്രതീക്ഷിത പ്രണയകഥ. ലി എന്ന 36 -കാരൻ യുവാവിന്റെയും അവന്റെ ജീവിത പങ്കാളിയുടെയും കഥയാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെ അതിവേഗത്തിൽ വന്ന കാർ സൈക്കിൾ യാത്രികയായ് യുവതിയെ ഇടിച്ച് തെറിപ്പിയ്ക്കുന്നു.

എന്നാൽ അവൾക്ക് അവൻ വേണ്ട അടിയന്തിര ചികിത്സ നൽകി രക്ഷപെടുത്തി. കൂടാതെ ആശുപത്രിയിലേക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. ലീയുടെ ഈ പ്രവർത്തിയിൽ സന്തോഷവതിയായ യുവതി അവനോടു പ്രണയം പറയുന്നു. എന്നാൽ 9 വയസ്സ് പ്രായവ്യത്യാസം മൂലം അവനതു നിരസിച്ചു.

വിട്ടു കൊടുക്കാൻ തയ്യാറാകാതെ അവൾ കാത്തിരുന്നു. ഒടുവിൽ അവനും സമ്മതം മൂളി വിവാഹം ചെയ്തു. ഇതുമാത്രമല്ല ചൈനയിൽ വിവാഹത്തിന് പുരുഷന്മാർ വധുവിന്റെ വീട്ടുകാർക്ക് നൽകുന്ന തുക(22 ലക്ഷം രൂപ)യും യുവതി നിരസിച്ചു. ആ പൈസ ലീയുടെ കടങ്ങൾ തീർക്കാൻ നിർദേശിക്കുമായിരുന്നു.

അതേസമയം ഇത് കൊറിയൻ ഡ്രാമ കഥ പോലെയുണ്ടെന്നും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. എന്നാൽ മറ്റൊരു പക്ഷം പറയുന്നത് വിധിയാണ് അവരെ കണ്ടുമുട്ടിച്ചതെന്നുമാണ്. ആത്മാർത്ഥ പ്രണയങ്ങൾ കൊലപാതകത്തിൽ അവസാനിക്കുന്ന സംഭവങ്ങൾ തുടർകഥയാകുമ്പോൾ ഈ കഥ വേറിട്ട് നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!