ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) യുടെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ. ഭാഷാഭിമാനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്. കൂടാതെ കമൽഹാസൻ ചെന്നൈയിലെ എംഎൻഎം ആസ്ഥാനത്ത് പാർട്ടി പതാക ഉയർത്തി.
തമിഴ് മക്കൾ അവരുടെ ഭാഷയെ സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തെ ക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് നടത്തിയ ചരിത്രപരമായ പോരാട്ടത്തെ പരാമർശിച്ചു, ഭാഷാ പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുതെന്നും മുന്നറിയിപ്പ് നൽകി. സ്വന്തം ഭാഷാ സംരക്ഷിക്കാൻ വേണ്ടി ജീവൻ തന്നെ നഷ്ടപ്പെടുത്തി. അതിൽ കളിക്കരുതെന്നും കുട്ടികൾക്ക് പോലും, എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാമെന്നും കമൽഹാസൻ പറഞ്ഞു.
അതേസമയം “പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ” എന്ന വിമർശകരുടെ വാക്കുകളോടും അദ്ദേഹം പ്രതികരിച്ചു. ഒരു 20 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ കേൾക്കാൻ ആളുകൾ ഉണ്ടാകുമെന്നും എന്നാൽ വൈകി പോയെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകി രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനാൽ തോറ്റതായി തോന്നുവെന്നും വ്യക്തമാക്കി.
തൻ്റെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കമൽഹാസൻ എംഎൻഎമ്മിൻ്റെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്കും വിരൽ ചൂണ്ടി. ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെൻ്റിൽ കേൾക്കുമെന്നും അടുത്ത വർഷം അത് നിയമസഭയിൽ അനുഭവപ്പെടുമെന്നും പ്രസ്താവിച്ചു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും നിർദേശിച്ചു.