Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിലവസരം; മാർച്ച് 5 മുതൽ അപേക്ഷിക്കാം; 2,30,000 രൂപയാണ് ശമ്പളം, നാല് ഒഴിവുകളാണുള്ളത്

Spread the News!

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ തൊഴിലവസരം.  പ്രിൻസിപ്പൽ കൺസൾട്ടന്റ്, കൺസൾട്ടന്റ്, കൺസൾട്ടന്റ് (ഐടി) എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് 5 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പ്രിൻസിപ്പൽ കൺസൽട്ടന്റ് – 1 , കൺസൾട്ടന്റ് – 2 , കൺസൾട്ടന്റ് ഐടി – 1. രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ/ കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഹൈവേ/ പേവ്‌മെന്റ്/ സ്ട്രക്ചർ/ കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗ്/ മാനേജ്‌മെന്റ്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദവും അഭികാമ്യമാണ്.

അപേക്ഷിക്കുന്ന മേഖലയിൽ പരിചയ സമ്പത്തും ആവശ്യമാണ്. പ്രിൻസിപ്പൽ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 55 വയസാണ്. കൺസൾട്ടന്റ്, കൺസൾട്ടന്റ് ഐടി എന്നീ യോഗ്യതകൾക്കുള്ള പ്രായപരിധി 50 വയസാണ്.

ശമ്പള സ്‌കെയിൽ
പ്രിൻസിപ്പൽ കൺസൾട്ടന്റ്- 2,30,000 രൂപ
കൺസൾട്ടന്റ് – 1,50,000 രൂപ
കൺസൾട്ടന്റ് ഐടി- 1,50,000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!