ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന യാഷിന്റെ “ടോക്സിക്” ചിത്രീകരിക്കുന്നത് ഒരേ സമയം രണ്ട് ഭാഷകളില്‍. ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിക്കുന്നത്. അതേസമയം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യും.
കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്.
ക്രോസ്-കൾച്ചറൽ കഥപറച്ചില്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇംഗ്ലീഷിലും കന്നഡയിലും ചിത്രീകരിച്ച ഈ ചിത്രം ആഗോളതലത്തിലെ ശ്രദ്ധയാണ് ലക്ഷ്യമിടുന്നത്.
‘ടോക്സിക്’ കലാപരമായ കാഴ്ചപ്പാടിന്റെയും വാണിജ്യ കഥപറച്ചിലിന്‍റെയും കൂടിച്ചേരലായിരിക്കും. ഈ ചിത്രം അതിർത്തികൾ, ഭാഷകൾ, സാംസ്കാരിക പരിധികൾ എന്നിവ കടന്നുള്ള ഒരു യാത്രയിലാണ്” ഗീതു മോഹൻദാസ് പറഞ്ഞു.
കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചിത്രം ഒരുക്കുന്നത്. ബോക്സ് ഓഫീസ് പ്രതിഭാസമായ യാഷും സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ അവാർഡ് ലഭിച്ച ഗീതു മോഹൻദാസും തമ്മിലുള്ള സഹകരണം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജോൺ വിക്ക്, ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസികളിലെ പ്രവർത്തനത്തിന് പേരുകേട്ട ജെജെ പെറിയുടെ ആക്ഷൻ സീക്വൻസുകളും, ഡ്യൂൺ 2വിന്‍റെ സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റുകള്‍ ചെയ്ത ടീമും ചിത്രത്തിന്റെ അണിയറയിൽ ഉണ്ട്.