Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം പുതു എഡിഷൻ വിപണിയിൽ; വില 7.8 ലക്ഷം (എക്‌സ് ഷോറൂം), കിലോമീറ്ററിന് 2.50 രൂപ ബാറ്ററി വാടകയും!

Spread the News!

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എം.ജി കോമറ്റ് പുതിയ ബ്ലാക്ക്‌സ്റ്റോം എഡിഷൻ പുറത്തിറക്കി. കോമറ്റ് ഇ.വിയുടെ ഏറ്റവും ഉയർന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക്‌സ്റ്റോം എഡിഷൻ എം.ജി അവതരിപ്പിച്ചിരിക്കുന്നത്.

7.8 ലക്ഷം മുതലാണ് വില. കിലോമീറ്ററിന് 2.50 രൂപ ബാറ്ററി വാടകയും വരും. 11,000 രൂപ അടച്ച് ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം എം.ജി ഒരുക്കിയിട്ടുണ്ട്.

പൂർണമായും കറുപ്പ് നിറത്തിൽ പുറത്തിറക്കിയിരിക്കുന്ന ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ ചുവപ്പ് ഇൻസർട്ടുകൾ നൽകിയിരിക്കുന്നത് വാഹനത്തിന്റെ പുതുമ വർദ്ധിപ്പിക്കുന്നു.

സ്റ്റാറിനൈറ്റ് ബ്ലാക്ക് എന്ന നിറത്തിലാണ് കോമറ്റ് ലഭ്യമാകുന്നതെങ്കിലും ബ്ലാക്ക്‌സ്റ്റോം വേരിയന്റുകളുടെ ചുവന്ന ഡീറ്റെയ്‌ലിംഗ് ഈ എഡിഷനെ കൂടുതൽ മനോഹരമാക്കുന്നു.

വാഹനത്തിന്റെ ബമ്പറിലും ഫോഗ് ലാമ്പിന് ചുറ്റിലും സ്‌ക്വിഡ് പ്ലേറ്റിലുമാണ് റെഡ് ഇൻസർട്ട് ചെയ്തിരിക്കുന്നത്. മുൻഭാഗത്തുള്ള എം.ജി ബാഡ്ജിംഗ് ചുവന്ന അക്ഷരത്തിലാണ്. വശങ്ങളിൽ വീൽ കവറിലും ക്ലാഡിംഗിലും ചുവപ്പ് അലങ്കാരമുണ്ട്.

ചുവന്ന ‘ബ്ലാക്ക്‌സ്റ്റോം’ എംബ്രോയിഡറിയുള്ള ലെതറൈറ്റ് സീറ്റുകളും ഇന്റീരിയറിന് കറുത്ത തീമുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക്‌സ്റ്റോം എഡിഷന്റെ പവറും ഫീച്ചറുകളും സ്റ്റാൻഡേർഡ് കോമറ്റ് ഇ.വിക്ക് സമാനമാണ്. ഡ്യൂവൽ 10.25 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണവും നാല് സ്പീക്കറുകളും ബ്ലാക്ക്‌സ്റ്റോമിന്റെ സവിശേഷതയാണ്. ഷെയറിംഗ് ഫംഗ്ഷനോടുകൂടിയ ഒരു ഡിജിറ്റൽ കീ ബ്ലാക്ക്‌സ്റ്റോം എഡീഷൻ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!