എന്താണ് ഡീമാറ്റ് അക്കൗണ്ട്?
ഒരു ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ടിലൂടെ ഓഹരികളും സെക്യൂരിറ്റികളും ഇലക്ട്രോണിക് ഫോർമാറ്റിൽ കൈവശം സൂക്ഷിക്കാം. ഓൺലൈൻ ട്രേഡിംഗ് സമയത്ത്, ഓഹരികൾ വാങ്ങി ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കും. അതുവഴി ഉപയോക്താക്കൾക്ക് എളുപ്പത്തിലുള്ള വ്യാപാരം സാധ്യമാക്കുന്നു.
ഓഹരികൾ, സർക്കാർ സെക്യൂരിറ്റികൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ ഒരു വ്യക്തി നടത്തുന്ന എല്ലാ നിക്ഷേപങ്ങളും ഒരു ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുന്നു.
ഓഹരി വിപണിയിലെ അനിശ്ചിതത്തെ തുടർന്ന് ഫെബ്രുവരി മാസത്തിലെ ഡീമാറ്റ് അക്കൗണ്ട് വളര്‍ച്ച 21 മാസത്തിനിടയിലെ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയില്‍ ഏകദേശം 22.6 ലക്ഷം പുതിയ അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയും തുടര്‍ച്ചയായ രണ്ടാമത്തെ മാസത്തെ മന്ദഗതിയിലുള്ള വളര്‍ച്ചയുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2025 ജനുവരിയില്‍ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 28.3 ലക്ഷമായിരുന്നു. 2024 ഡിസംബറില്‍ ഇത് 32.6 ലക്ഷമായിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് എന്‍എസ്ഡിഎല്ലിലും സിഡിഎസ്എല്ലിലും രജിസ്റ്റര്‍ ചെയ്ത മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 19.4 കോടിയിലെത്തി. ജനുവരിയില്‍ ഇത് 18.81 കോടിയായിരുന്നു.
ഉയര്‍ന്ന മൂല്യനിര്‍ണയം, സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, വരുമാനത്തിലെ ദുര്‍ബലമായ വളര്‍ച്ച, ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ആഗോള താരിഫ് യുദ്ധം എന്നിവ ഇതിനെ കൂടുതലായി ബാധിച്ചു.