Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർഥികൾ അറസ്റ്റിൽ

Spread the News!

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. മെൻസ് ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടകൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്.

ഹരിപ്പാട് സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. എഴ് മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് വിദ്യാർഥികൾ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!