നീലേശ്വരം: കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കേരളത്തിലെ ആദ്യത്തെ ബ്രാഞ്ച് ആയ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ നടത്തിവരുന്ന ജനകീയ പരിപാടി ഇഫ്താർ വിത്ത് ഫർഹാൻ ആൻഡ് ടീം കാസർഗോഡ് നീലേശ്വരത്തു വെച്ച് നടത്തി.
സാമൂഹിക, രാഷ്ട്രീയ, മത സംഘടനാ രംഗത്തുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ കിംസ് കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ കേരള ക്ലസ്റ്റർ -സിഇഒ ഫർഹാൻ യാസിൻ, കിംസ് ശ്രീചന്ദ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോക്ടർ ദിൽഷാദ്, ജനറൽ സർജറി വിഭാഗം ഡോക്ടർ സന്തോഷ് കോപ്പാൽ, പ്ലാസ്റ്റിക് സർജറി വിഭാഗം സുബിൻ ജോസഫ്, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഡോക്ടർ ഗൗരവ് ബാബർ,ഓൺകോളജി വിഭാഗം അജയ് തോമസ് എന്നിവർ ആരോഗ്യമേഖലയിൽ തങ്ങൾ വഹിക്കുന്ന പങ്ക് ജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തി.
വർധിച്ചു വരുന്ന ലഹരി മാഫിയ സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകൾക്ക് നേർസാക്ഷ്യം വഹിക്കെ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി നാടിനു മാതൃകയായ,ബി ആർ അംബേദ്കർ അവാർഡ് ജേതാവ് എക്‌സൈസ് ഓഫീസർ അബ്ദുൽ സലാം പടന്നയെ സദസ്സിൽ ആദരിച്ചു.
വൻ ജനപങ്കാളിത്തോടെ നടന്ന ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും കിംസ് ശ്രീചന്ദ് ഫാമിലി കാർഡും, ഹെൽത്ത് ചെക്കപ്പ് കൂപ്പണും നൽകി.
ആരോഗ്യമേഖലയിൽ ജനങ്ങൾക്കുള്ള സംശയങ്ങൾക്കു തുറന്ന വേദി സൃഷ്‌ടിച്ച ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്തു കൊണ്ട് തുടങ്ങിയ ചർച്ചകൾ കോർപ്പറേറ്റ് സ്ഥാപനങ്ങളോടുള്ള സാധാരണ ജനങ്ങളുടെ ചികിത്സാ ചിലവുകളോടുള്ള ഭയത്തെ മുൻനിർത്തിയായിരുന്നതിനാൽ പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കില്ലെന്ന CEO ഫർഹാൻ യാസിൻ നൽകിയ മറുപടി വലിയ പ്രതീക്ഷയും, സമൂഹത്തിനു മാതൃകയുമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.