Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഹാക്കിങ് ബഗ് പരിഹരിക്കുന്നതിനായി സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിൾ; ഐഫോൺ, ഐപാഡ്, മാക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

Spread the News!

ഹാക്കർമാർ ഉപയോഗിച്ചിരുന്ന ബഗ് കണ്ടെത്തിയതിനെ തുടർന്ന് ഡീബഗ് ചെയ്യുന്നതിന്റെ ഭാഗമായി അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിൾ. CVE-2025-24201 എന്ന് ട്രാക്ക് ചെയ്‌തിരിക്കുന്ന ഈ ബഗ് ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ, ആപ്പിൾ വിഷൻ പ്രോ എന്നിവയെ ആണ് ബാധിക്കുന്നത്. ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആപ്പിളിന്റെ നിർദ്ദേശം.

ആപ്പിളിന്റെ സഫാരി മാക്ഒഎസ്, ഐഒഎസ്, ലിനക്സ്, വിൻഡോസ് എന്നിവയിലുടനീളമുള്ള വിവിധ ആപ്പുകളെ ശക്തിപ്പെടുത്തുന്ന ബ്രൗസർ എഞ്ചിനായ വെബ്‌കിറ്റിലും ആപ്പിൾ സുരക്ഷാ പിഴവ് കണ്ടെത്തി.

ഐഫോൺ എക്‌സ് എസ്, അയവുടെ പുതിയ മോഡലുൾ, ഐപാഡ് പ്രോ (13 ഇഞ്ച്), ഐപാഡ് പ്രോ (12.9 ഇഞ്ച്, മൂന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് പ്രോ (11 ഇഞ്ച്, ഒന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് എയർ (മൂന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് (ഏഴാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് മിനി (അഞ്ചാം തലമുറയും അതിനുശേഷമുള്ളതും), മാക്‌ഒഎസ് സെക്വോയ, ആപ്പിൾ വിഷൻ പ്രോ എന്നിവയെയാണ് ആക്രമണം ബാധിച്ചത്.

അപ്‌ഡേറ്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാം:

സെറ്റിംഗ്‌സ് ആപ്പ് തുറന്ന് അതിലെ സോഫ്‌ട്‌വെയർ അപ്‌ഡേറ്റ് ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിൽ ‘ജനറൽ’ തിരഞ്ഞെടുത്തതിനുശേഷം സോഫ്‌ട്‌വെയർ അപ്‌ഡേറ്റ് എന്ന ഓപ്‌ഷനിൽ ടച്ച് ചെയ്യുക. ശേഷം അതിലെ ഡൗൺലോഡ് ആന്റ് ഇൻസ്റ്റാൾ ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!