ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും / എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10.30ന് ധനുവച്ചപുരം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോൺ: 0471- 2232282. ഈഴവ/ ബില്ല/ തിയ്യ വിഭാഗത്തില്‍പ്പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റേറ്റ് കോർഡിനേറ്റർ തസ്തികയിലെക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിഫലം പ്രതിമാസം 50,000 രൂപ. കാലാവധി ഒരു വർഷം.
കാർഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവൃത്തി പരിചയവും വേണം. സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 20നകം ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. [email protected] എന്ന ഇ-മെയിലേക്കും അപേക്ഷ സമർപ്പിക്കണം. 58 വയസിൽ താഴെ ഉള്ള അപേക്ഷകർക്ക് മുൻഗണന.