അക്ഷയ് കുമാർ നായകനായി 2019-ൽ പുറത്തിറങ്ങിയ കേസരിയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ കേസരി 2 ന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. കേസരി 2 ന്റെ ടൈറ്റില്‍ വെളിപ്പെടുത്തുന്ന വീഡിയോ അക്ഷയ് കുമാര്‍ പങ്കിട്ടു. “ധൈര്യത്തിൽ വരച്ച ഒരു വിപ്ലവം. കേസരി ചാപ്റ്റര്‍ 2”.
ചിത്രത്തിന്റെ ടീസർ മാർച്ച് 24 ന് പുറത്തിറക്കുമെന്നും ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ന്നുണ്ട്. ഏപ്രില്‍ 18നാണ് ചിത്രം റിലീസ് ചെയ്യുക. കേസരി ചാപ്റ്റര്‍ 2 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഇതുവരെ പറയാത്ത കഥയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് സൂചന.
1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം.
അക്ഷയ് കുമാറിനെ കൂടാതെ കേസരി 2 ൽ ആർ. മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആറ് വർഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ൽ 10,000 അഫ്ഗാൻ ഗോത്രവർഗക്കാർക്കെതിരെ സാരാഗർഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്.