Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസ്; ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് മൊഴി

Spread the News!

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ മൊഴി പുറത്ത്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് കഞ്ചാവുമായി പിടിയിലായ യുവതി. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താന എന്ന യുവതിയാണ് മൊഴി നല്‍കിയത്.

ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധമുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. എന്നാൽ ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.

ആലപ്പുഴയിൽ വൻ ലഹരിവേട്ടയാണ് ഇന്നലെ നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടുകയായിരുന്നു. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!