കൊച്ചി: കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകൾ. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആണ് പൂച്ചയെ കാണാതായ വിവരം അറിയുന്നത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ജനവാതിൽ അടയ്ക്കാൻ മറന്നു പോയിരുന്നുവെന്നും പൂച്ച അതിലൂടെ ചാടി പോകാനാണ് സാധ്യതയെന്നും ബാസിത മനോരമ ന്യൂസ്നോട് പറഞ്ഞു.
കികി എന്ന പേർഷ്യൻ ബ്രീഡായ ഗ്രേ കളർ പൂച്ചയെയാണ് കാണാതായത്. മഞ്ഞനിറത്തിലുള്ള കണ്ണുകളാണ് പൂച്ചയ്ക്ക്. സോഷ്യൽ മീഡിയ വഴിയും അടുത്തുള്ള വീടുകളിലും സമീപപ്രദേശങ്ങളിലും പൂച്ചയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ നോട്ടീസ് അടിച്ചു നൽകുകയും പോസ്റ്ററുകൾ പലയിടങ്ങളിലായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ബാസിതയും ജസും പറയുന്നു. രണ്ടു വർഷത്തോളമായി തങ്ങൾക്കൊപ്പമുള്ള പൂച്ചയാണ്. ജോലിക്ക് പോകുമ്പോൾ വരെ ഞങ്ങൾക്കൊപ്പം അവൻ ഉണ്ടാകുമെന്നും.
പരസ്യം ചെയ്യൽ
അതിനാൽ തന്നെ കാശ് അല്ല പ്രശ്നം എങ്ങനെയെങ്കിലും അവനെ കിട്ടുകയാണ് വേണ്ടത് എന്നും ഉടമ പറയുന്നു. അതിനാൽ വഴിയിൽ എവിടെയെങ്കിലും അവനെ കാണുന്നവർ അവരെ വിളിച്ച് അറിയിക്കണമെന്നും ഒരുപക്ഷേ ഫോട്ടോയിൽ കാണുന്ന പോലെ ആയിരിക്കില്ല നേരിട്ട് കാണുമ്പോൾ. പക്ഷേ ഞങ്ങൾക്ക് അവനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു.
ലൊക്കേഷൻ: മഠത്തിൽ പറമ്പിൽ റോഡ്, കെന്നേടിമുക്ക്, പൈപ്പ് ലൈൻ റോഡ്, മരോട്ടിചുവട് തൃക്കാക്കര എറണാകുളം- 682021.