Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടുവേദന, വയറുവേ​ദന, മൂത്രമൊഴിക്കുമ്പോൾ വേദന, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്; വൃക്കകളിലെ അണുബാധക്ക് കാരണമാകാം

Spread the News!

കാന്‍ഡിഡ, ആസ്പര്‍ജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്‌റ്റോകോക്കസ് തുടങ്ങിയവയാണ് സാധാരണമായി വൃക്കകളെ ബാധിക്കുന്ന ഫംഗസുകള്‍. വൃക്കകളിലെ ബാധിക്കുന്ന ഫംഗല്‍ അണുബാധയ്ക്ക് കിഡ്നി ഫംഗസ് എന്നാണ് വിളിക്കുന്നത്. മൂത്രസഞ്ചിയില്‍ നിന്നുള്ള അണുബാധ നേരിട്ടും ഫംഗസ് അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നതും വൃക്കകളില്‍ ഫംഗസ് ഉണ്ടാക്കാം.

മൂത്രനാളിയിലും(Urethra) മൂത്രസഞ്ചിയിലും(Urinary Bladder) ഉണ്ടാകുന്ന അണുബാധയെയാണ് പൊതുവെ യൂറിനറി ഇൻ‍ഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്നത്. ഈ അണുക്കൾ മൂത്രവാഹിനി വഴി വൃക്കകളിലേക്ക് വ്യാപിക്കുന്നത് വഴിയാണ് കൂടുതലായും വൃക്കകകൾക്ക് അണുബാധകൾ ഉണ്ടാകുന്നത്.

കൂടാതെ ശരീരത്തിലെ മറ്റ് അവയവങ്ങളിലുള്ള അണുബാധകളും വൃക്കകളെ ബാധിക്കാം. ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലുണ്ടായ അണുബാധകൾ രക്തധമനികൾ വഴി വൃക്കകളിലെത്തിച്ചേർന്ന് അണുബാധകളുണ്ടാക്കാം. എലിപ്പനിയും മലേറിയയും വൃക്കകളെ ബാധിക്കുന്നതും അങ്ങനെയാണ്.

നവജാതശിശു മുതൽ ഏത് പ്രായക്കാരിലും വൃക്കയിൽ അണുബാധ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും റിസ്ക് ഫാക്ടേഴ്സ് എന്ന് പറയുന്നത് പ്രമേഹരോ​ഗികൾ, പ്രതിരോശധശേഷി കുറയ്ക്കുന്ന മരുന്നുപയോ​ഗിക്കുന്നവർ(അവയവം മാറ്റിവെച്ചവർ, കാൻസർ രോ​ഗികൾ), വൃക്കകളിൽ കല്ല് അടിക്കടി വരുന്നവർ, ആർത്തവവിരാമത്തിലെത്തിയവർ, പ്രോസ്റ്റേറ്റ് ​ഗ്രന്ഥിവീക്കമുള്ളവർ, മൂത്രം പോകാൻ ട്യൂബ് ഇടേണ്ടി വരുന്നവർ( Foleyഠs Catheter) എന്നിവരാണ് വൃക്കയിൽ അണുബാധ വരാൻ സാധ്യതയുള്ളവർ.

കൂടാതെ, മൂത്രക്കല്ലുകൾ വൃക്കയിലെ അണുബാധയ്ക്ക് കാരണമാകാം. അതുപോലെ വൃക്കയിലുണ്ടാകുന്ന അണുബാധകൾ മൂത്രക്കല്ലുകളും കാരണമാകാറുണ്ട്. മൂത്രക്കല്ലുകൾ മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാ​ഗത്ത് തങ്ങിനിന്ന് തടസ്സം സൃഷ്ടിക്കുമ്പോൾ അവിടെ മൂത്രം കെട്ടിനിൽക്കും. അങ്ങനെ മൂത്രം കെട്ടി നിൽക്കുന്നത് അണുക്കൾ പെരുകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

കുളിരും വിറയലോടു കൂടിയുള്ള ശക്തമായ പനി, നടുവേദന, വയറുവേ​ദന, മൂത്രമൊഴിക്കുമ്പോൾ വേദന, ഛർദി, വിശപ്പില്ലായ്മ എന്നിവയാണ് വൃക്കകളെ ബാധിക്കുന്ന അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വേതരക്താണുക്കളുടെ തോത്, ക്രിയാറ്റിനിൻ, യൂറിയ എന്നിവയുടെ തോത് വർധിക്കുക എന്ന അവസ്ഥയും ഉണ്ടാകാം. അൾട്രാസൗണ്ട്, സി.ടി.സ്കാൻ, മൂത്രം കൾച്ചർ എന്നീ ടെസ്റ്റുകൾ ഇത്തരം അസുഖം സ്ഥിരീകരിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!