പള്ളിയിലെ വികാരിയും അറിയപ്പെടുന്ന വചനപ്രഘോഷകനുമായ ഫാ.സ്റ്റാഴ്സൺ കള്ളിക്കാട് ഒരു ഭവന സന്ദർശന വേളയിൽ കാണാനിടയായ സംഭവത്തിൽ നിന്നാണ് ഇത്തരം ഒരു മദ്യവിരുദ്ധ പരിപാടി നടത്തുന്നതിലേക്ക് നയിച്ചത്. വീട്ടിൽ സന്ദർശനം നടത്തവെ ഗൃഹനാഥൻ മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നതു വികാരി കാണാനിടയായി. മദ്യപാനം മൂലം ഇയാളുടെ ഭാര്യ അകന്നുകഴിയുകയായിരുന്നു. വികാരി വീട്ടിൽ നിത്യ സന്ദർശനം നടത്തുകയും വികാരിയുടെ ഉപദേശങ്ങൾ മദ്യപാനിയായ ഗൃഹനാഥനിൽ മാറ്റമുണ്ടാക്കുകയും ചെയ്തു. പിന്നീട് മദ്യപാന ശീലം ഉപേക്ഷിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇയാളെ വികാരി മുൻകൈയെയെടുത്ത് ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കുയും ക്രമേണ ഇയാളുടെ മദ്യപാന ശീലം ഇല്ലാതാകുകയും ചെയ്തു. മദ്യപാന ശീലം നിന്നതോടെ ഭാര്യയും തിരികെയെത്തി. ഇപ്പോൾ ഇയാൾ സുഖ ജീവിതം നയിക്കുന്നു. ഈ അനുഭവമാണ് ഇത്തരം ഒരു പരിപാടി നടത്താൻ പ്രചോദനമായത്. നെസ്റ്റ് ഡയറക്ടർ ഫാ.ടിജോ മുള്ളക്കരയും പരിപാടിയിൽ പങ്കെടുത്തു.