Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍, പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

Spread the News!

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

പാക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

ആണ്‍ കുഞ്ഞിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്തു. ഉടന്‍ തന്നെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്നത് കണ്ട് മീന്‍ പിടിക്കാന്‍ എത്തിയവര്‍ ആദ്യം ഒന്ന് പരിഭ്രമിച്ചു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും നാട്ടുകാരും വിവരം അറിഞ്ഞ് ഇവിടേക്ക് ഓടി എത്തി.

കുഞ്ഞ് ആരുടെയാണെന്നോ മറ്റു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!