ദേശീയ പുരസ്കാരം കരസ്ഥമാക്കിയതിന് പിന്നാലെ ‘ആട്ടം’ വീണ്ടും തീയേറ്ററുകളിലേക്ക്. കാണാത്തവരും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവര്‍ക്കുമായി ആട്ടം വീണ്ടും തീയേറ്ററുകളിലെത്തുന്ന വിവരം സംവിധായകൻ ആനന്ദ് എകർഷിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
’’ HURRAY!! ആട്ടം വീണ്ടും തീയറ്റുറുകളിലേക്ക്കാ…ണാത്തവരും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരും ആട്ടം തിയേറ്ററിൽ തന്നെ പോയി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു!! Bookings open on BOOKMYSHOW!! Thank you PVR for celebrating Aattam at this hour!’’ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
70ാം മത് ദേശീയ പുരസ്കാരവേദിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച തിരക്കഥാകൃത്ത്, മികച്ച എഡിറ്റർ എന്നീ മൂന്ന് പുരസ്കാരങ്ങളാണ് ആട്ടത്തെ തേടിയെത്തിയത്. വിനയ് ഫോർട്ട് (Vinay Forrt), ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച സിനിമയാണ് ആട്ടം.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ ‘ആട്ട’ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് ആണ് നിർവ്വഹിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, സംഗീതം- ബേസിൽ സി.ജെ., എഡിറ്റർ- മഹേഷ് ഭുവനന്ദ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കല- അനീഷ് നാടോടി, മേക്കപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, സൗണ്ട്- രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.