Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇവയാണ്

Spread the News!

ദിവസവും സെക്സിലേർപ്പെട്ടാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.

പതിവായുള്ള ലൈംഗികത രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഉദ്ധാരണക്കുറവിനും ലിബിഡോ കുറയ്ക്കുന്നതിനും ഇടയാക്കും.പുരുഷന്മാരിൽ കണ്ട് വരുന്ന അർബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

എല്ലാ ദിവസവും സെക്സിലേർപ്പെടുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും.

മാനസിക സമ്മർദ്ദം കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും.

നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രതിമൂർച്ഛയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിൻ ഹോർമോൺ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തിൽ ഉറക്കം ലഭിക്കാൻ കാരണം ഈ ഹോർമോണാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!