Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ 14 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി

Spread the News!

കോഴിക്കോട്: കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ 14 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ് അബ്ദുല്ല. പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. അമീന്‍ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്.

അതേസമയം, ആലപ്പുഴയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം.

എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തിരുവല്ലയില്‍ നിന്ന് എടത്വയിലേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിയുകയും യാത്രക്കാര്‍ തെറിച്ച് പോകുകയും ചെയ്തിരുന്നു. മൂവരേയും ഓടിക്കൂടിയ നാട്ടുകാര്‍ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!