Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍ണായക മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; ഓള്‍ പാസ് സമ്പ്രദായത്തിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്

Spread the News!

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍ണായക മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഓള്‍ പാസ് സമ്പ്രദായത്തിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റന്‍ഷന്‍ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഓള്‍ പാസിന് കീഴില്‍ വരില്ല. അതിനാല്‍ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാല്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല.

എന്നാല്‍ ഈ ഭേദഗതിക്കെതിരെ കേരളം രംഗത്തെത്തി. കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കുക എന്നത് കേരള സര്‍ക്കാരിന്റെ നയമല്ല. കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളു. 5 ലെയും 8 ലെയും പൊതു പരീക്ഷ നടത്തി കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സര്‍ക്കാര്‍ നയമല്ല. ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് മാത്രമാണ് സംസ്ഥാനം ഉറപ്പുവരുത്തുന്നത്. എല്ലാവിഭാഗം കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തുന്ന നയമാണ് കേരള സര്‍ക്കാരിന്റേത്. അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നില്‍ ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്ന 2010ലെ നിയമത്തിലാണ് നിലവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താന്‍ ഭേദഗതി സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാറ്റം. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക സ്‌കൂളുകള്‍ എന്നിവയടക്കം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകള്‍ക്ക് ഭേദഗതി ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!