Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആലപ്പുഴയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്; അപകടം എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ച്

Spread the News!

എടത്വ: ആലപ്പുഴയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം.

എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തിരുവല്ലയില്‍ നിന്ന് എടത്വയിലേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിയുകയും യാത്രക്കാര്‍ തെറിച്ച് പോകുകയും ചെയ്തിരുന്നു. മൂവരേയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം, കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ബന്ധുവിന്റെ കൂടെ അയ്യപ്പന്‍ വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!