Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ദഹനം മുതല്‍ മാനസികാരോഗ്യം വരെ വാഴപ്പഴം ഒന്ന് കൊണ്ട് ഉറപ്പായും സാധിക്കും, വാഴപ്പഴം ദിവസവും പതിവാക്കേണ്ട ഒന്ന് തന്നെ

ദഹനം മുതല്‍ മാനസികാരോഗ്യം വരെ വാഴപ്പഴം ഒന്ന് കൊണ്ട് ഉറപ്പായും സാധിക്കും, വാഴപ്പഴം ദിവസവും പതിവാക്കേണ്ട ഒന്ന് തന്നെ
Spread the News!

ദഹനം മുതല്‍ മാനസികാരോഗ്യം വരെ വാഴപ്പഴം ഒന്ന് കൊണ്ട് ഉറപ്പായും സാധിക്കും, വാഴപ്പഴം ദിവസവും പതിവാക്കേണ്ട ഒന്ന് തന്നെ

ഭക്ഷണം കഴിഞ്ഞാല്‍ ഒരു പഴം കഴിച്ചാല്‍ പിറ്റേ ദിവസത്തെ ശോധനത്തിന് ഏറ്റവും ഉത്തമം ആണെന്നാണ് പറയുന്നത്. എന്നാല്‍ അത് മാത്രമല്ല പഴം കൊണ്ടുള്ള കാര്യങ്ങള്‍. വെറുതെ കഴിക്കുന്ന വാഴപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നതാണ് കാര്യം.

ദഹന പ്രക്രിയ മാത്രമല്ല ചര്‍മ്മാരോഗ്യവും എന്തിന് മാനസികാരോഗ്യവും വരെ വാഴപ്പഴം കൊണ്ട് സാധിക്കും എന്നത് അത്ഭുതകരമായ കാര്യമാണ്. നിരവധി വിറ്റാമിനുകളും പൊട്ടാസ്യം, നാരുകള്‍, എന്നിങ്ങനെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം

പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സാണ് വാഴപ്പഴം. പൊട്ടാസ്യം എന്ന ധാതു ഹൃദയാരോഗ്യം മസിലുകളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് ആവശ്യമാണ്. ശരീരത്തിലെ സോഡിയം നില മെച്ചപ്പെടുത്തി രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താനും ഇത് ഗുണകരമാണ്. ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു.

ദഹനാരോഗ്യം

പഴത്തില്‍ ആവശ്യത്തിലധികം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അവ മലബന്ധം തടയാന്‍ സഹായിക്കുന്നു. അലിഞ്ഞു ചേരുന്ന നാരുകള്‍, പെക്റ്റിന്‍ എന്നിവ വയറു വീര്‍ക്കല്‍ തടഞ്ഞ് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു.

ഊര്‍ജ്ജം നില മെച്ചപ്പെടുത്തുന്നു

പ്രകൃതി ദത്തമായ ഊര്‍ജ്ജ സ്രോതസ്സാണ് പഴം. കാരണം അതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിന് പഴം സഹായകരമാകുന്നു.

കൊളസ്‌ട്രോള്‍

വാഴപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായിക്കും.

മാനസികാരോഗ്യം

പതിവായി വാഴപ്പഴം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

അമിത വണ്ണം

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

ചര്‍മ്മം

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!