Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പുതുവർഷ തലേന്ന് തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Spread the News!

തിരുവനന്തപുരം: തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണമായി തകർന്നിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്.

ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണമായി തകർന്നിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. ഷാലുവിനൊപ്പമുണ്ടായിരുന്ന ആളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ നില ​ഗുരുതരമാണ്. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് അപകടമുണ്ടായത്. ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

അതേസമയം, കൊച്ചിയിൽ പുതുവർഷം ആഘോഷത്തിനിടയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!