വീട്ടിലെ എല്ലാവര്‍ക്കും പൊതു ശല്യമാണ് കൊതുക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസുഖം പരത്താന്‍ കൊതുകിന് സാധിക്കും. കൊതുക് കടിച്ച് ഉണ്ടാകുന്ന ചൊറിച്ചില്‍ മുതല്‍ എല്ലാം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാണ്.
വിപണിയില്‍ നിന്നും വാങ്ങുന്ന കൊതുകു തിരികളും മറ്റ് സാധനങ്ങളും കൊണ്ടാണ് പലപ്പോഴും കൊതുകിനെ ഓടിക്കുന്നത്. ചിലര്‍ വീട്ടില്‍ പുക ഇട്ട് കൊതുകു ശല്യം ഒഴിവാക്കും. എന്നാല്‍ കൊതുക് ശല്യം ഒഴിവാക്കാന്‍ ഇത്തരത്തില്‍ എടുക്കുന്ന ഇന്‍സ്റ്റന്റ് മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാണ്.
വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കെമിക്കലുകള്‍ ഇല്ലാതെ കൊതുകുകളെ തുരത്താന്‍ വഴി തേടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാ അതിന് പറ്റിയ അടിപൊളി വഴി ഉണ്ട്.
വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റിയ ഒരു പോംവഴിയാണ്. അതിന് ആവശ്യമായ സാധനങ്ങള്‍ ഇതൊക്കെയാണ്.
ജീരകം – 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – 5 അല്ലി
മഞ്ഞള്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ജീരകം നന്നായി വറുത്ത ശേഷം തണുക്കുമ്‌ബോള്‍ വെളുത്തുള്ളി ചേര്‍ത്ത് അരച്ചെടുക്കുക. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട രീതി
നല്ല രീതിയില്‍ കൊതുകുള്ള സമയങ്ങളില്‍ മാത്രമാണ് ഈ വിദ്യ പരീക്ഷിക്കേണ്ടത്. നേരത്തേ തയ്യാറാക്കി വച്ച കൂട്ട് ഒരു മണ്‍ചെരാതിലോ വിളക്കിലോ വച്ചശേഷം കുറച്ചുകൂടി എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുക. നിമിഷങ്ങള്‍ക്കുള്ളില്‍ കൊതുക് പരിസരം വിടും. മഴക്കാലത്ത് ഈ വിളക്ക് വയ്ക്കുന്നത് ഏറെ ഫലം ചെയ്യും. വീടിന്റെ പരിസരത്ത് പോലും കൊതുക് വരില്ല.